Categories
kerala

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വിചാരണ ചെയ്യണോ? വിധി പറയല്‍ ആഗസ്റ്റ് 18-ലേക്ക് മാറ്റി

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവായ ശശി തരൂര്‍ എം.പി.യെ വിചാരണ ചെയ്യണോ എന്ന കാര്യത്തില്‍ വിധി പറയുന്നത് ഡെല്‍ഹി ഹൈക്കോടതി ആഗസ്റ്റ് 18-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട അധികരേഖകള്‍ സമര്‍പ്പിക്കാനും ഡെല്‍ഹി പോലീസിന് അനുവാദം നല്‍കി.

ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു..
ഐപിസി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ആയിരുന്നു ശശി തരൂര്‍ വാദിച്ചത്.

thepoliticaleditor
Spread the love
English Summary: sunada-pushkar-death-case-framing charges against sasi taroor court will issue order on augest 18

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick