Categories
latest news

വിജയ് മല്യയെ ഇംഗ്ലണ്ട് കോടതി പാപ്പരാക്കി… മല്യയുടെ തന്ത്രം പാളി

ബാങ്ക് വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച വിവാദ വ്യവസായി വിജയ് മല്യയെ ഇംഗ്ലണ്ടിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ പണം കിട്ടാനുള്ള ബാങ്കുകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണിത്. മല്യയുടെ ആസ്തികള്‍ പരിശോധിക്കാന്‍ കോടതി ഒരു ട്രസ്റ്റിയെ നിയോഗിക്കുകയും ചെയ്തു. പാപ്പരായി പ്രഖ്യാപിച്ചതോടെ മല്യക്ക് അദ്ദേഹത്തിന്റെ സ്വത്തുവകകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകും. അത്യാവശ്യച്ചെലവുകള്‍ക്കപ്പുറത്ത് ഒറ്റ കാശ് പോലും ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ ഇനി മല്യക്ക് കഴിയില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിരിക്കയാണ്. എസ്.ബി.ഐ. ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

തുടര്‍ന്ന് ട്രസ്റ്റിയുടെ മേല്‍നോട്ടത്തിലാവും ആസ്തിയും ബാധ്യതയും കണക്കാക്കുക. ആസ്തികള്‍ വിറ്റ് ബാധ്യത വീട്ടുകയും ചെയ്യും. അതേസമയം 6,200 രൂപയുടെ ബാധ്യതയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്റെ 14,000 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയാണെന്ന് മല്യ ആരോപിച്ചു. കേസും വ്യവഹാരവും അനന്തമായി നീട്ടിക്കൊണ്ടുപോയി ബാധ്യതകള്‍ തീര്‍ക്കാതെ സ്വന്തം ആസ്തികള്‍ സംരക്ഷിക്കാനുള്ള മല്യയുടെ തന്ത്രമാണ് ഇംഗ്ലണ്ടിലെ കോടതി വിധിയോടെ പാളിയത് എന്ന് നിയമവിദ്ഗ്ധര്‍ വിലയിരുത്തുന്നു.

thepoliticaleditor
Spread the love
English Summary: uk court declares vijay malya bankrupt

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick