Categories
latest news

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി 1991-ലേതിനേക്കാള്‍ ഗുരുതരം-മന്‍മോഹന്‍ സിങ്‌

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ അതീവ ആശങ്കാജനകമായ നിലയിലാണെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. 1991-ല്‍ താന്‍ ധനകാര്യമന്ത്രിയായി ചുമതലയേറ്റ കാലത്തെക്കാളും ഗുരുതരമായ പ്രതിസന്ധിയാണ്‌ മുന്നില്‍ തെളിയുന്നതെന്ന്‌ മന്‍മോഹന്‍ സിങ്‌ മുന്നറിയിപ്പു നല്‍കുന്നു. രാജ്യത്തിന്റെ മുന്‍ഗണനകള്‍ പുനര്‍ നിര്‍വ്വചിക്കപ്പെടണം, ഇല്ലെങ്കില്‍ പൗരന്‍മാരുടെ മാന്യമായ ജീവിതം അസാധ്യമാകും–അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ ആദ്യമായി രാജ്യത്തിന്റെ ബജറ്റ്‌ അവതരിപ്പിച്ച 1991 ജൂലായ്‌ 24-ന്റെ ഓര്‍മയില്‍ 30 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലായിരുന്നു മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും കൂടിയായ മന്‍മോഹന്റെ വിലയിരുത്തല്‍. നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കരണത്തിന്‌ 30 വര്‍ഷം മുമ്പ്‌ കോണ്‍ഗ്രസ്‌ തുടക്കം കുറിച്ചു. അത്‌ പിന്നീട്‌ വന്ന സര്‍ക്കാരുകളെല്ലാം പിന്‍തുടര്‍ന്നു. ഇന്ത്യ ലോകത്തെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായി ഉയര്‍ന്നു. 30 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ടു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ഇപ്പോള്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയും ഒരേ താളത്തില്‍ സഞ്ചരിക്കുന്നില്ല. ഇത്‌ ശ്രദ്ധിക്കേണ്ട ഒന്നാണ്‌. കൊവിഡ്‌ കോടിക്കണക്കിന്‌ ജോലികള്‍ ഇല്ലാതാക്കി. ജീവനുകള്‍ ഇല്ലാതാക്കി…എന്നാല്‍ അത്‌ സംഭവിക്കരുതായിരുന്നു.–പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Spread the love
English Summary: manmohan singh cautioned about countrys economy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick