Categories
latest news

ലോഹോര്‍ സ്‌ഫോടനത്തിനു പിറകില്‍ ഇന്ത്യന്‍ കരങ്ങളെന്ന് ആരോപിച്ച് പാക് പ്രസിഡണ്ട്, അഫ്ഗാനിസ്ഥാനെ ഇന്ത്യ ഉപയോഗിക്കുന്നു

ആഗോള ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ലാഹോര്‍വസതിക്കു സമീപം കഴിഞ്ഞ മാസമുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ആസൂത്രണം ആരോപിച്ച് പാകിസ്താന്‍ പ്രസിഡണ്ട് ആരിഫ് ആല്‍വി രംഗത്തു വന്നു. പാക് മാധ്യമങ്ങളിലൂടെയാണ് പ്രസിഡണ്ട് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്ന ആരോപണവും പ്രസിഡണ്ട് ഉയര്‍ത്തി. അഫ്ഗാനില്‍ ഭീകരര്‍ക്ക് പരിശീലനവും ധനസഹായവും ഇന്ത്യ നല്‍കുന്നുണ്ട്–ആരിഫ് ആല്‍വി ആരോപിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന വ്യക്തിയാണ് ഹഫീസ് സെയ്ദ്. വീടിനു സമീപം സ്‌ഫോടനം നടക്കുമ്പോള്‍ സയ്ദ് വീട്ടിലുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 23-ന് നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും നേരത്തെ സെയ്ദിന്റെ പേര് പരാമര്‍ശിക്കാതെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പാകിസ്താനെതിരായ ഭീകരപ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടെന്നായിരുന്നു ഇംറാന്‍ ഖാന്റെ ആരോപണം.

thepoliticaleditor
Spread the love
English Summary: indian link behind the lahore bomb blast alleges pak president arif alvi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick