Categories
kerala

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ല-എ.വിജയരാഘവന്‍, കേരള രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത വക്കീലിന്റെ നാക്കുപ്പിഴയെന്ന് കേരള കോണ്‍ഗ്രസ്

നിയമസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതിയില്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ കെ.എം.മാണിയുടെ പേര് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. മാണി അഴിമതിക്കാരനായതിനാലാണ് സഭയില്‍ പ്രതിഷേധം ഉണ്ടായതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു എന്നതാണ് വിവാദമായത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും അതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ബാര്‍കോഴയില്‍ മാണിക്ക് ഉത്തരവാദിത്വമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസില്‍ മാണി പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത അമര്‍ഷം ഉണ്ടായെങ്കിലും അത് ഊതിപ്പെരുപ്പിച്ച് വിവാദം വളര്‍ത്തേണ്ടെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകിരച്ചിരിക്കുന്ന നിലപാട്. യു.ഡി.എഫ്. ഇത് മുതലെടുക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരള രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്ത വക്കീല്‍ ഡെല്‍ഹിയില്‍ പറഞ്ഞ നാക്കുപ്പിഴയായി ഇതിനെ കണ്ടാല്‍ മതി എന്നാണ് ജോസ് കെ.മാണി യുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വ്യാഖ്യാനിക്കുന്നത്.
എന്നാല്‍ ഈ വിവാദത്തില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് വിടാതെ കൂടിയിട്ടുണ്ട് എന്നത് കേരള കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്. ബജറ്റ് അവതരിപ്പിക്കാൻനിയമസഭയിൽ എത്തിയ കെ.എം.മാണിയെ മാത്രം തടയാൻ ശ്രമിച്ചത് സി.പി.എം ആണെന്നും മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന് പറഞ്ഞതും സി.പി.എം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു . യു.ഡി.എഫിൽ നിന്ന് മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല അവർ പോയതാണ്.ജോസ് കെ മാണിയാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടതെന്നും വി.ഡി.സതീശൻ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: govt advocate didnt mentioned k m mani in supreme court says cpm state secretary

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick