Categories
kerala

മദ്യം വാങ്ങാന്‍ ബെവ്ക്യൂ ആപില്‍ ബുക്കിങ് വേണ്ട, നേരിട്ട് കൗണ്ടറില്‍ പറഞ്ഞാല്‍ മതി!!

ബെവ്ക്യൂ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്തു വേണം മദ്യം വാങ്ങാനെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബെവ്ക്യൂ ആപില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നത് പരിഗണിച്ചും മറ്റുമാണ് ഇന്നലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ബുക്ക് ചെയ്യാതെ തന്നെ തല്‍സമയം വില്പനകൗണ്ടറില്‍ നിന്നും മദ്യം ലഭിക്കും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കാന്‍ കൗണ്ടറുകളില്‍ പൊലീസിന്റെ സേവനം ഉപയോഗിക്കും.

മുന്‍പ് ആപ് നിര്‍ബന്ധമാക്കിയ കാലത്ത്, ആപിലൂടെ ബുക്ക് ചെയ്യുമ്പോള്‍ മിക്കപ്പോഴും അത് ബാറുകളുടെ കൗണ്ടറുകളിലേക്കാണ് ഓര്‍ഡര്‍ പോയിരുന്നത്. ബിവറേജസ് കോര്‍പറേഷന് വലിയ നഷ്ടമാണ് ഈ രീതിയില്‍ ഉണ്ടായത്.

thepoliticaleditor

വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Spread the love
English Summary: BEVQ APP NOT REQUIRED TO BUY LIQOUR DECIDES GOVERMENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick