Categories
latest news

കൊവാക്‌സിനില്‍ പശുക്കുട്ടിയുടെ കൊഴുപ്പ് അടങ്ങിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിനില്‍ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടെന്ന സാമൂഹിക മാധ്യമ പ്രചാരണം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വെറോ സെല്ലുകള്‍ വികസിപ്പിച്ചെടുക്കുന്നതിനാണ് പശുക്കുട്ടികളുടെ സിറം ഉപയോഗിക്കാറുള്ളത്. ഇത് ആഗോളമായി ഉപയോഗിക്കുന്നതാണ്–കേന്ദ്ര ആരോഗ്യവകുപ്പ് ട്വിറ്ററില്‍ വ്യക്തമാക്കി. വാക്‌സിനില്‍ സെല്ലുകളുടെ ജീവനത്തിനായി ഉപയോഗിക്കുന്നതാണ് വെറോ സെല്ലുകള്‍. പോളിയോ, പേവിഷ പ്രതിരോധം, ഇന്‍ഫ്‌ലുവന്‍സ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കുന്ന വാക്‌സിനുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. വാക്‌സിനില്‍ സെല്ലുകളുടെ വളര്‍ച്ചയ്ക്കു ശേഷം, വെറോ സെല്ലുകള്‍ വെള്ളവും രാസലായനിയും ഉപയോഗിച്ച് പല തവണ കഴുകിക്കളയുകയാണ് രീതി. പശുക്കുട്ടിയുടെ സിറത്തിന്റെ അംശം ഇല്ലാതാക്കുന്നതിനാണിത്. വൈറസിന്റെ വളര്‍ച്ചയോടെ വെറോ സെല്ലുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും ചെയ്യും-ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു

Spread the love
English Summary: NO NEWBORN CALF SERUM IN COVACCINE CLARIFIES UNION HEALTH MINISTRY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick