Categories
latest news

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കൂട്ടിയത് വീണ്ടും തിരിച്ചാക്കാന്‍ നീക്കം

കൊവിഷീല്‍ഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിന്റെ ഇടവേള ആദ്യം 4-6 ആഴ്ചയായിരുന്നത് മെയ് മാസം 12 മുതല്‍ 16 വരെ ആഴ്ചയാക്കി ദീര്‍ഘിപ്പിച്ച തീരുമാനം തിരുത്താനും ഇടവേള നാല് മുതല്‍ എട്ട് ആഴ്ച വരെയാക്കി ചുരുക്കാനും ആലോചന. ഇക്കാര്യം ചര്‍ച്ചയിലാണെന്നും തീരുമാനം വൈകാതെ ഉണ്ടാവുമെന്നും നീതി ആയോഗിന്റെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞു.
ഇടവേള കൂട്ടിയത് ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമായിരുന്നെങ്കിലും പ്രതിരോധ ശേഷിയുടെ കാര്യത്തില്‍ ഫലപ്രാപ്തി കുറച്ചു എന്നാണ് ഇപ്പോഴത്തെ ഒരു വിലയിരുത്തല്‍. ഇടവേള ഇത്രയധികം വര്‍ധിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് ആഗോളതലത്തില്‍ തന്നെ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ലണ്ടില്‍ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തില്‍ വാക്‌സിന്‍ ഇടവേള 12 ആഴ്ചയാക്കിയപ്പോള്‍ ഫലസിദ്ധി കുറഞ്ഞതായി കണ്ടെത്തുകയുണ്ടായി. 65-88 പ്രായപരിധിയിലുള്ളവരിലാണ് പഠനം നടത്തിയിരുന്നത്.

Spread the love
English Summary: MOVE TO REDUCE KOVISHIELD VACCINE INTERVAL TO 4-8 WEEKS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick