Categories
kerala

കുഴല്‍നാടന്‍ വീണ്ടും…ഇത്തവണ കുന്തമുന നേരിട്ട് മുഖ്യമന്ത്രിക്കു നേരെ

ഖനന വ്യവസായി ശശിധരൻ കർത്തായുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ ഇടപെടലുകൾ നടത്തിയെന്ന് ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തിൽ ഇളവുതേടിയ കമ്പനിക്ക് വേണ്ടി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചു.

സിഎംആർഎല്ലിന് ഗുണകരമായ വിധത്തിലാണ് തോട്ടപ്പള്ളിയിൽ ഖനനം നടക്കുന്നത്. ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനമാണ് നടന്നത്. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്’- മാത്യു കുഴൽനാടൻ ആരോപിച്ചു.

thepoliticaleditor

“സിഎംആർഎല്ലിന് നൽകിയ കരാ‌ർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ വ്യവസായ വകുപ്പോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ല. സിഎംആർഎല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവ് നൽകിയിട്ടും കൃത്യമായ മറുപടി നൽകുന്നില്ല. ഒരു കമ്പനിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് തേടിയാണ് കമ്പനി സർക്കാരിനെ സമീപിച്ചതെന്ന് ഭൂപരിധി നിയമത്തിൽ ഇളവുതേടി കെആർഇഎംഎൽ സർക്കാരിനെ സമീപിച്ചതിന്റെ രേഖ എടുത്തുകാട്ടി കുഴൽനാടൻ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനത്തിന് ഒരു സേവനവും നൽകാതെ പ്രതിമാസം കോടിക്കണക്കിന് രൂപ കൈപ്പറ്റുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ കേരള വിജിലൻസ് ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) വീണാ വിജയൻ്റെ കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസിന് നൽകിയ പണവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ഇതിനു പുറമെ സിഎംആർഎൽ മണൽ ഖനനവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണം ആണ് കുഴൽനാടൻ ഉന്നയിച്ചിരിക്കുന്നത്. നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കടന്നാക്രമിക്കുന്ന ആളാണ് കുഴൽനാടൻ.

ആദായ നികുതി ഇടക്കാല സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയായ ടി വീണ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി രൂപ മാസ ഗഡുക്കളായി മൂന്ന് വർഷത്തിനിടെ കൈപ്പറ്റിയതായി ആദായ നികുതി ഇടക്കാല സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവിൽ പറഞ്ഞിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick