Categories
latest news

കിടക്കയ്ക്കു വേണ്ടി മാത്രമല്ല, അടക്കാന്‍ ഇടം കിട്ടാനും ഇനി വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യണം !

രാജ്യത്തിലെ ജനങ്ങളുടെ ദയനീയതയും നിസ്സഹായതയും വിവരിക്കാന്‍ ഇനി വേറെ ഒന്നും പറയേണ്ടതില്ല, ഉറ്റവരുടെ ശവം സംസ്‌കരിക്കാന്‍ ശ്മശാനത്തില്‍ ഇടം കിട്ടാനായി ഇനി വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യണമെന്ന സ്ഥിതി. അത്രയധികമാണ് പെരുകുന്ന ശവങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് നഗരസഭ തിരക്ക് പെരുകിയതു മൂലം ശവസംസ്‌കാരം ബുക്ക് ചെയ്യാനായി ഇന്നലെ മുതല്‍ വെബ്‌സൈറ്റ് തുടങ്ങിയിരിക്കുകയാണ്. ഏത് ആശുപത്രിയില്‍ കിടക്ക കിട്ടും എന്ന് സെര്‍ച്ച് ചെയ്യാന്‍ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതു പോലെ ഇനി അടുത്തുള്ള ഏത് ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ സൗകര്യം ഉണ്ടാകും എന്നറിയാനും അവിടെ ബുക്ക് ചെയ്യാനും ഇനി വെബ്‌സൈറ്റ് ആണ് ഉപയോഗിക്കേണ്ടതെന്ന് അധികൃതര്‍ പറയുന്നു. സ്ഥലം മാത്രമല്ല, സംസ്‌കരിക്കാന്‍ പറ്റുന്ന സമയവും ബുക്കിങിലൂടെ ലഭിക്കും !!
അനിയന്ത്രിതമായ തിരക്കും ക്യൂവും ഒഴിവാക്കാനാണ് ഈ പുതിയ സംവിധാനമെന്ന് അധികൃതര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഇന്നലെ മാത്രം 62,194 കേസുകള്‍. പുനെ, നാഗ്പുര്‍, മുംബൈ, താനെ എന്നീ നഗരങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിററി നിരക്ക് 25 ശതമാനത്തിലും അധികമാണ്.

Spread the love
English Summary: nasik municipal corporation starts website for booking time slot for cremation of kovid victims

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick