Categories
latest news

ആശ്വസിക്കാം…ഇന്ത്യയിലെ ഇന്നലത്തെ കൊവിഡ് കേസുകളില്‍ ചെറിയ കുറവ്

സംസ്ഥാനങ്ങള്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലം കാണുന്നു എന്നു കരുതാമോ എന്നറിയാന്‍ ഇനിയ ദിവസങ്ങള്‍ എടുത്തേക്കാമെങ്കിലും ഇന്നലത്തെ കൊവിഡ് കേസുകളുടെ കണക്ക് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നു. മൂന്നു ലക്ഷത്തില്‍ നിന്നും നാലു ലക്ഷത്തിലേക്കും നാലേകാല്‍ ലക്ഷത്തിലേക്കും കുതിച്ച കൊവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച അല്‍പം കുറഞ്ഞ് നാല് ലക്ഷത്തി ആയിരത്തെഴുപത്തെട്ടിലേക്ക് താഴ്ന്നു. എന്നാല്‍ മരണസംഖ്യ കുറയാതെ നില്‍ക്കുന്നു–ഇന്നലെ 4.187 പേര്‍. രാജ്യത്താകെ ഇപ്പോള്‍ 2,38,270 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു.
കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഡെല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കര്‍ണാടകയില്‍ വ്യാപനം കൂടിയതിനെത്തുടര്‍ന്ന് നിലവിലുള്ള ലോക് ഡൗണ്‍ മെയ് 24 വരെ നീട്ടിയിരിക്കയാണ്. തമിഴ്‌നാട്ടിലും മെയ് പത്ത് മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു.

Spread the love
English Summary: slight decline recorded in the total kovid cases in the country yesterday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick