Categories
latest news

രണ്ട് നാഷണല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് കൊവിഡ് ഗണത്തിലെ വൈറസ് … ഡെല്‍ഹി മൃഗശാലയിലെ സിംഹങ്ങളെയും പരിശോധിക്കുന്നു

മൃഗങ്ങള്‍ക്ക് കൊവിഡ് വരില്ല എന്ന ആഗോള വിലയിരുത്തല്‍ തിരുത്തിക്കൊണ്ട് ഇന്ത്യയിലെ രണ്ട് ദേശീയ പാര്‍ക്കുകളിലെ സിംഹങ്ങളില്‍ കൊവിഡ്-19ന്റെ ഗണത്തില്‍ വരുന്ന സാര്‍സ് കൊവ്-2 എന്ന വൈറസ് സ്ഥിരീകരിച്ചിരിക്കയാണ്. ഇതേത്തടുര്‍ന്ന് ഡെല്‍ഹി മൃഗശാലയിലെ സിംഹം ഉള്‍പ്പെടെയുള്ള ഏതാനും ജന്തുക്കളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനം. സാമ്പിളുകള്‍ ബറേലിയിലുള്ള ഇന്ത്യന്‍ വെറ്ററിനറി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. കൊവിഡ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധന എന്നും മൃഗശാലാ ഡയറക്ടര്‍ രമേശ് പാണ്ഡേ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ സഫാരി പാര്‍ക്കിലെ രണ്ടു സിംഹിണികള്‍ക്കും ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക് വംശത്തിലുള്ള സിംഹങ്ങള്‍ക്കും സാര്‍സ് കൊവ്-2 വിഭാഗത്തിലെ വൈറസ് ബാധിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനാവിദഗ്ധര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത് മൃഗങ്ങളില്‍ കൊവിഡ് വൈറസ് ഉണ്ടാവില്ല എന്നു തന്നെയാണ്. എന്നാല്‍ സാര്‍സ് വിഭാഗത്തിലുള്ള വൈറസ് തന്നെയാണ് ഇപ്പോള്‍ മനുഷ്യരില്‍ വ്യാപിച്ചിട്ടുള്ള കൊവിഡ്-19 എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

Spread the love
English Summary: delhi zoo sends samples of animals including lion for testing of kovid-19

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick