Categories
latest news

വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണയും തുറന്ന രീതിയിലാക്കണം: മധ്യപ്രദേശില്‍ നിയമകാര്യ ലേഖകര്‍ ഹൈക്കോടതിയെ സമീപിച്ചു

കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണവും റിപ്പോര്‍ട്ടിങും തടയുന്ന ചട്ടങ്ങള്‍ ഉണ്ടാക്കിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ നാല് നിയമകാര്യ ജേര്‍ണലിസ്റ്റുകള്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുറന്ന കോടതി എന്ന ഭരണഘടനാ അവകാശം പൗരന്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇടപെടണമെന്നാവശ്യപ്പെട്ട് നൂപുര്‍ താപ്ലിയാല്‍, സ്പര്‍ശ് ഉപാധ്യായ, അരീബ് ഉദ്ദിന്‍ അഹമ്മദ്, രാഹുല്‍ പാണ്ഡെ എന്നിവരാണ് ഹര്‍ജി നല്‍കിയത്. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലാക്കിയ വീഡിയോ കോണ്‍ഫറന്‍സിങ്, ഓഡിയോ വീഡിയോ ഇലക്ട്രോണിക് ലിങ്കേജ് റൂള്‍സ് 2020 ചോദ്യം ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.
കോടതി നടപടികളില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിചാരണയില്‍ വക്കീലന്‍മാര്‍ക്ക് പങ്കെടുക്കാനും ന്യായാധിപനു മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാനും അനുവാദമുണ്ട്. എന്നാല്‍ ഈ വീഡിയോ കോണ്‍ഫറന്‍സിങില്‍ ന്യായാധിപനും അഭിഭാഷകരുമല്ലാതെ വേറൊരു വ്യക്തിക്കും പങ്കെടുക്കാനോ വിചാരണാ നടപടി മനസ്സിലാക്കാനോ കഴിയാത്ത അവസ്ഥയുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങില്‍ തേര്‍ഡ് പാര്‍ടി-യെ അനുവദിക്കണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതിനായി പ്രത്യേക ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെടുന്നു.

Spread the love
English Summary: allow third party during vedio conference hearing of courts legal journalists approches high court in madhyapradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick