Categories
kerala

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു, എന്നാല്‍ ആശുപത്രികളിലെ രോഗികള്‍ കുറയുന്നില്ല

കേരളത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരു മാസത്തിനു മുമ്പുള്ള കുറഞ്ഞ നിലയിലേക്ക് എത്തി. ഇന്ന് 20-ല്‍ താഴെ അതായത് 19.95 ആണ് പോസിറ്റിവിറ്റി നിരക്ക്. ടി.പി.ആര്‍. കുറഞ്ഞത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ആശ്വസിക്കാന്‍ സമയമായിട്ടില്ല. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. ആശുപത്രികളിലെ തിരക്ക് കുറയുന്നില്ല. മരണസംഖ്യയിലും ആശാവഹമായ കുറവില്ല. ഇന്നത്തെ മരണസംഖ്യ 151 ആണ്.

സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 184 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

thepoliticaleditor

മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂർ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂർ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസർകോട് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂർ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂർ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസർകോട് 556, വയനാട് 359 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.91 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, തിരുവനന്തതപുരം, തൃശൂർ 12 വീതം, കൊല്ലം 10, പാലക്കാട്, കാസർകോട് 8 വീതം, പത്തനംതിട്ട, എറണാകുളം 7 വീതം, വയനാട് 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂർ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂർ 1157, കാസർകോട് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,48,526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Spread the love
English Summary: covid test positivity rate declined below 20

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick