യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ക്വത്വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നുള്ള പരാതിയിലാണ് നടപടിയെന്നാണ് സൂചന. ഇതുസംബന്ധിച്ച് സുബൈറിന് ഇഡി നോട്ടീസ് അയച്ചു.
കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി പണ സമാഹരണം നടത്തിയതില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം.
ജമ്മുവിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സായ ആസിഫബാനു എന്ന പെണ്‍കുട്ടിയെ 2018 ജനുവരിയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെത്തന്നെ ഞെട്ടിച്ചിരുന്നു. ഏഴ് പ്രതികളില്‍ ആറു പേരെ ശിക്ഷിച്ചു. പ്രതികളില്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു.
2018 ജനവരി പത്തിന് ആസിഫബാനുവിനെ കാണാതാവുന്നു. അവളെ പ്രതികള്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് മയക്കുമരുന്നു കുടിപ്പിച്ച ശേഷം നാല് ദിവസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു കൊന്നു. ജനവരി 17-ന് ഒരു കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഘപരിവാര്‍ ബന്ധമുള്ളവരായിരുന്നു പ്രതികള്‍. അവര്‍ക്കു വേണ്ടി ജമ്മു-കാശ്മീരിലെ ബി.ജെ.പി. മന്ത്രി പോലും പ്രകടനം നടത്തുകയുണ്ടായി. കേരളത്തില്‍ സംഘപരിവാര്‍ വിരുദ്ധവികാരം മുതലെടുത്ത് മുസ്ലീംലീഗും യൂത്ത് ലീഗും കത്വ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. എന്നാല്‍ പിരിച്ചെടുത്ത തുക നിസ്സഹായരായ ആ കുടുംബത്തിലേക്കല്ല യൂത്ത് ലീഗ് നേതാക്കളുടെ കീശയിലേക്കാണ് പോയത് എന്നു തെളിഞ്ഞു. ഇതോടെ ലീഗിനകത്തു തന്നെ വലിയ കലാപം ഉണ്ടായി. ഇപ്പോഴും അതിന്റെ അലയൊലികള്‍ മാഞ്ഞിട്ടില്ല. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സി.കെ.സുബൈര്‍ ആണ് ഫണ്ട് വെട്ടിപ്പിന് നേതൃത്വം നല്‍കിയത് എന്ന കാര്യം പാര്‍ടിയില്‍ പരസ്യമായി വിഴുപ്പലക്കലിന് ഇടയാക്കി.
ഇഡിയുടെ കൊച്ചി യൂണിറ്റാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസം ഹാജരാകാനാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സുബൈർ അറിയിച്ചിരുന്നു.
തുടർണ് ഈ മാസം 22-ാം തീയതി ഹാജരാകാൻ സുബൈറിനോട് ഇഡി നിർദേശിച്ചത്.