സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു. ഇന്ന് 3502 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇത് ഇന്നലെ ഉള്ളതിനെ അപേക്ഷിച്ചു 1000 എണ്ണം അധികമാണ്. തിരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ല്ലാം ചേർന്ന് ഉണ്ടാവാൻ പോകുന്ന രോഗ വ്യാപനം എത്ര ആണെന്ന് ഒരാഴ്ചയ്ക്കകം വെളിപ്പെടാൻ തുടങ്ങും. ഒറ്റ ദിവസം 1000 കേസുകൾ വർധിച്ചത് വലിയ അപായ സൂചന ആണ് നൽകുന്നത്.
ഇന്ന് എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.