Categories
latest news

അമിത് ഷായെയും യോഗിയെയും വധിക്കുമെന്ന് ഇ-മെയില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇ-മെയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്(സിആര്‍പിഎഫ്) ലഭിച്ചു. സിആര്‍പിഎഫിന്റെ മുംബൈയിലുള്ള ആസ്ഥാനത്താണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇ-മെയില്‍ ലഭിച്ചത്. ഇന്നാണ് ഇതു സംബന്ധിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചാവേര്‍ ആക്രമണങ്ങള്‍ നടത്തി അമിത് ഷായെയും യോഗി ആദിത്യനാഥിനെയും ഇല്ലാതാക്കുമെന്ന് മെയിലില്‍ പറയുന്നു.

ഇരുവരെയും ലക്ഷ്യമിട്ട് 11 ചാവേര്‍ ബോംബുകള്‍ ഉണ്ടെന്നാണ് കത്തിലെ ഭീഷണി. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ഭീഷണിക്കത്ത് കൈമാറി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും സുരക്ഷ കൂട്ടി.

thepoliticaleditor
Spread the love
English Summary: email message threatening to kill amit shah and yogi adithyanath recieved by crpf head quarters says national medias

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick