ഇതിലും അധികം ശക്തമായി ഒരു സന്ദേശം നല്കാന് മറ്റൊരു സെലിബ്രിറ്റി വോട്ടറും ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്നാട്ടില്‍ തയ്യാറാകും എന്ന് കരുതാന്‍ വയ്യ…അത്രയധികം ധ്വന്യാത്മകമായ പ്രതികരണമായിരുന്നു ഇന്ന് ഇളയ ദളപതി വിജയ് ഇന്ന് സമൂഹ മധ്യത്തില്‍ കാണിച്ചു കൊടുത്തത്. വിജയ് വോട്ടു ചെയ്യാനായി പോളിങ് സ്റ്റേഷനിലേക്ക് വന്നത് സൈക്കിളിലായിരുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ, ആഴമുള്ള പ്രതിസന്ധിയായ ഇന്ധന വിലക്കയറ്റത്തിനെതിരെ ഈ തിരഞ്ഞെടുപ്പില്‍ നല്കാവുന്ന ഏറ്റവും ശക്തിയുള്ള പ്രതീകാത്മക പ്രതിഷേധം കൂടിയായി വിജയിന്റെ സൈക്കിള്‍ യാത്രയെ കാണാം. നോട്ടു നിരോധനത്തിനെതിരെ വിജയ് തന്റെ മെര്‍സല്‍ എന്ന സിനിമയില്‍ പറയുന്ന ഡയലോഗ് അദ്ദേഹത്തെ കേന്ദ്രസര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളെ ഉപയോഗച്ചുള്ള ദ്രോഹത്തിന് വിജയ് വിധേയനായി. മാസ്റ്റര്‍ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പും നികുതിത്തട്ടിപ്പും നടത്തി എന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് വിജയിനെ വേട്ടയാടി. എന്നാല്‍ കോലാഹലം സൃഷ്ടിച്ച് വാര്ത്തയാക്കിയതല്ലാതെ ഒരു കാര്യവും കണ്ടെത്താന്‍ ഏജന്‍സികള്‍ക്കായില്ല.
ഇത്തവണ തന്റെ സൈക്കിള്‍ യാത്ര വലിയ വാര്‍ത്തയായതോടെ അതും കേന്ദ്രവിരുദ്ധമെന്നു വിലയിരുത്തി തന്നെ വേട്ടയാടുന്നത് തുടരുമെന്ന പ്രചാരണം വന്നതിനെത്തുടര്ന്നയാരിക്കണം, സൈക്കിളില്‍ എത്തിയത് വീട് അടുത്തായതു കൊണ്ടും പാര്‍ക്കിങ് പ്രശ്നമായതു കൊണ്ടും ആണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നും വിജയിന്റെ പി.ആര്.മാനേജര്‍ വിശദീകരണവുമായി രംഗത്തെത്തി. മാനേജര്‍ റിയാസ് കെ. അഹമ്മദ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് വിജയിന്റെ നടപടിക്കു കാരണമെന്തെന്ന് വെളിവാക്കിയിരിക്കുന്നത്. കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ വിജയിനെ പ്രതിരോധിക്കുക എന്നതായിരിക്കണം ഇതിന്റെ ഉദ്ദേശ്യം. എങ്കിലും വിജയിന്റെ സൈക്കിള്‍ യാത്ര സംഘപരിവാരത്തിന്റെ മുഖത്ത് കിട്ടിയ തമിഴരുടെ താഢനമായി മാറി എന്നതാണ് യാഥാര്‍ഥ്യം.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
വിജയിന്റെ സൈക്കിള്‍ യാത്ര
വിവാദമായി, അതുക്കും മീതെ വൈറലായി

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023