തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ അതിന് ഒരു ലക്ഷ്യമേ ഉള്ളൂ എന്നും അത് ജയിക്കുക എന്നത് മാത്രമാണെന്നും അല്ലാതെ അതിനെ ഒരു നേതൃത്വവികസന പദ്ധതിയായോ പുതിയവര്‍ക്ക് അവസരം നല്‍കുന്ന ലോട്ടറിയായോ കണരുതെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍.
ഇപ്പോള്‍ കേരളത്തില്‍ നടന്നു വരുന്ന മല്‍സരിക്കുന്നതിന് ടേം നിശ്ചയിച്ച് വിവാദത്തില്‍ പെടുന്ന സാഹചര്യത്തിലാണ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത് ശ്രദ്ധേയമാകുന്നത്. തുടര്‍ഭരണം ആഗ്രഹിച്ച് കരുക്കള്‍ നീക്കുന്ന സി.പി.എമ്മിനെ പരോക്ഷമായി ഉദ്ദേശിക്കുന്നതാണ് മാധവന്റെ ട്വീറ്റ് എന്ന് വിലയിരുത്തപ്പെടുന്നു.

” കേരളത്തെകുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും അവിശ്വസനീയമായ അജ്ഞതയാണു രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്നതെന്ന് സ്ഥാനര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൊണ്ടുവന്നിട്ടുള്ള ശാഠ്യങ്ങള്‍ കാണിക്കുന്നു. വടക്കന്‍കേരളത്തിലെ 10-15 സീറ്റുകളൊഴിച്ച് എവിടെയും ഒരു പാര്‍ട്ടിയ്ക്കും ഉറച്ച സീറ്റുകളില്ല.
ബാക്കി സീറ്റുകളില്‍ ഫലം മാറികൊണ്ടിരിക്കും; വേവോ തെന്നലോ സ്ഥാനാര്‍ത്ഥിയുടെ പ്രാഗത്ഭ്യമോ എന്തുമാവാം കാരണം. തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ അതിനു ഒരു ലക്ഷ്യമേ ഉള്ളൂ: ജയിക്കുക. അല്ലാതെ അതിനെ ഒരു നേതൃത്വവികസന പരിപാടിയായോ പുതിയവര്‍ക്ക് അവസരം നല്‍കുന്ന ലോട്ടറിയായോ കാണരുത്.
താഴെ തട്ടില്‍ ഉള്ളവര്‍ക്ക് ജയസാധ്യതകളെ കുറിച്ച് വ്യക്തമയ ധാരണ കാണും. അതിനു ചെവി കൊടുക്കുക. കൃത്രിമമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാതിരിക്കുക. തോറ്റുകഴിഞ്ഞിട്ട് സ്വയംവിമര്‍ശനം നടത്തിയിട്ടോ പഴിചാരിയിട്ടോ ഒരു കാര്യവുമില്ല. ചുമരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ കഴിയൂ–മാധവന്‍ ട്വിറ്ററില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്