ആഴ്ചകള്‍ക്കു മുമ്പേ പിണറായി വിജയനോട് മാപ്പു ചോദിക്കുകയും വിമര്‍ശിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്ത ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ വീണ്ടും പിണറായിയെ വിമര്‍ശിച്ച് പ്രതികരിച്ചു. പി.ജയരാജന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതിനെക്കുറിച്ച് പ്രതികരണത്തിലാണ് ബര്‍ലിന്‍ പിണറായി വിമര്‍ശനം നടത്തിയതെന്ന് ഒരു മലയാള ദിനപത്രം പ്രസിദ്ധീകരിച്ചി റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പാര്ടിക്കു വേണ്ടി മാത്രം ജീവിക്കുന്ന നേതാവാണ് പി. ജയരാജന്. ജീവിത ശൈലിയെ ചൊല്ലിയോ മക്കളെച്ചൊല്ലിയോ വ്യക്തിപരമായോ ഒരു ആരോപണവും കേള്‍പ്പിച്ചിട്ടില്ല. ജയരാജനെ മല്സരിപ്പിക്കേണ്ടതായിരുന്നു. തന്റെ അമര്‍ഷം പാര്‍ടി നേതൃത്വത്തെ അറിയിക്കും. എന്നാല്‍ ജയരാജനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം കമ്മ്യൂണിസ്റ്റ് രീതിയല്ല.
നേതാക്കള്‍ ഒഴിയുമ്പോള്‍ ഭാര്യമാര്‍ക്ക് സീറ്റ് കൊടുക്കുന്നത് മോശം പ്രവണതയാണ്. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ അങ്ങിനെ ചെയ്യില്ല. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് പലപ്പോഴും വഴങ്ങിയിട്ടുണ്ടെങ്കിലും ഇ.പി.ജയരാജന് ത്യാഗിയായ നേതാവാണ്. സംസ്ഥാനത്ത് തുടര്‍ഭരണം വരും. എന്നാല്‍ പിണറായി വിജയന് ശൈലി തിരുത്തണം. ധാര്‍ഷ്ട്യം കളയണം ‘–ബര്ലിന്റെതായി മലയാള മനോരമ പത്രം നല്കിയ പ്രതികരണത്തില്‍ പറയുന്നതിങ്ങനെ.
തനിക്ക് പശ്ചാത്താപമുണ്ടെന്നും പിണറായി വിജയന് തന്നെ ഒന്നു സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ ബര്‍ലിനെ പക്ഷേ പിണറായി സന്ദര്‍ശിക്കുകയോ എന്തെങ്കിലും പ്രതികരിക്കുകയോ ചെയ്തില്ല. ഇതിന്റെ ഇച്ഛാഭംഗം ഇപ്പോഴത്തെ പിണറായി വിമര്‍ശനത്തില്‍ നിഴലിക്കുന്നുണ്ടെന്ന് തോന്നാം.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024