Categories
kerala

പൊന്നാനി: ശ്രീരാമകൃഷ്ണന്‍ മാറുമെങ്കില്‍ പിന്നെ ആര്…

പി.എസ്.സി. ചെയര്‍മാന്‍ അഡ്വ.എം.കെ. സെക്കീര്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് എന്നിവര്‍ പരിഗണനയില്‍

Spread the love

മലപ്പുറം: തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ. ആയവര്‍ മാറിനില്‍ക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം നടപ്പായാല്‍ പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനുപകരം ആരെ മത്സരിപ്പിക്കണമെന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ധാരണ. പി.എസ്.സി. ചെയര്‍മാന്‍ അഡ്വ.എം.കെ. സെക്കീര്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ. വിജയരാഘവന്‍ പങ്കെടുത്ത യോഗത്തില്‍ പൊന്നാനിയിലെ എം.എല്‍.എ.ആയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ കാര്യങ്ങള്‍ നടത്തുന്നുവെന്നതായിരുന്നു പ്രധാന ആരോപണം.
സ്വപ്‌നയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന അഭിപ്രായയവും പാര്‍ട്ടിയ്ക്കുള്ളില്‍ ചിലര്‍ക്കുണ്ട്. ശ്രീരാമകൃഷ്ണന്‍ നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കുന്നകാര്യവും എവിടെ മത്സരിക്കണമെന്നതും തീരുമാനിക്കുക സംസ്ഥാന നേതൃത്വമാണ്. രണ്ടുതവണ എം.എല്‍.എ. ആയവര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ പി. ശ്രീരാമകൃഷ്ണന്‍ മത്സരരംഗത്തുനിന്ന് പുറത്താകും. 2011-മുതല്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പി. ശ്രീരാമകൃഷ്ണനാണ്. ജില്ലാ സെക്രട്ടേറിയേറ്റ് മുന്നോട്ടുവച്ച രണ്ടുപേരില്‍ ഒരാളെയായിരിക്കും പിന്നീട് മത്സരിപ്പിക്കുക.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick