നേതാക്കള്‍ക്ക് തൊലിക്കട്ടി കൂടുതലാണ്,ഇവിടെ തടിച്ച സൂചി ഉണ്ടോ…!
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഡെല്‍ഹി എ.ഐ.എം.എസില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് കുത്തിവെപ്പ് എടുത്ത നഴ്‌സുമാരോട് പറഞ്ഞ തമാശയാണ് മുകളില്‍ കൊടുത്തത്. മോദിയുടെ സന്ദര്‍ശനം അവസാനനിമിഷമാണ് ജീവനക്കാര്‍ അറിഞ്ഞത് അതോടെ എല്ലാവരും വേവലാതിയിലായി. ഇത് മനസ്സിലാക്കിയ മോദി നഴ്‌സുമാരുടെ പരിഭ്രമം ലഘൂകരിക്കാനാണ് തമാശ പറഞ്ഞത്.
മൃഗങ്ങളെ കുത്തിവെക്കുന്ന സൂചി ഉപയോഗിച്ച് പരിചയം ഉണ്ടോ എന്ന് മോദി നഴ്‌സിനോട് ചോദിച്ചപ്പോള്‍ അത് തമാശയാണെന്ന് നഴ്‌സിന് മനസ്സിലായില്ല. നഴ്‌സ് ഉടനെ നിഷേധിച്ചപ്പോള്‍ ഉടനെ വന്നു മോദിയുടെ അടുത്ത ഡയലോഗ്- നേതാക്കള്‍ തൊലിക്കട്ടിയുള്ളവരാണ്. അതുകൊണ്ടാണ് അവരെ കുത്തിവെക്കാന്‍ പ്രത്യേക സൂചി ഉണ്ടോ എന്ന് താന്‍ ചോദിച്ചത്.
ഇത് കേട്ടതോടെയാണേ്രത നഴ്‌സുമാര്‍ക്ക് കാര്യം തമാശയാണെന്ന് മനസ്സിലായത്. അവര്‍ പ്രധാനമന്ത്രിയുടെ തമാശ പൊട്ടിച്ചിരിച്ചുകൊണ്ട് ആസ്വദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.