പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചെന്ന കേസില്‍കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അധ്യാപിക സമര്‍പ്പിച്ച ഹര്‍ജിയില്‍, അധ്യാപികയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആലുവ പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. കുട്ടമശ്ശേരി ഹയര്‍സെക്കന്റി സ്കൂള്‍ അധ്യാപിക കെ.വി. മറിയാമ്മയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പു പ്രകാരം ആലുവ പൊലീസാണ് മറിയാമ്മയ്ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം.
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി സ്കൂളില്‍ ഉച്ചയ്ക്കു ശേഷം വരെ ഉണ്ടായ പരീക്ഷയിലുള്‍പ്പെടെ പങ്കെടുത്തിരുന്നു എന്നും സംഭവത്തിനും അഞ്ച് ദിവസം കഴിഞ്ഞാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടതെന്നും പ്രാദേശിക രാഷ്ട്രീയ നേതാവായ പി.ടി.എ. പ്രസിഡണ്ടിന്റെ പ്രേരണയാലാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും അധ്യാപിക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
kerala

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023