Categories
latest news

പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പഞ്ചാബിലേക്ക് വിളിക്കുന്നു..മുഖ്യ ഉപദേശകനായി !

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പഞ്ചാബിലേക്ക് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ തസ്തികയിലാണ് കാബിനറ്റ് പദവിയോടെ നിയമനം. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയ്ക്കുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പ്രശാന്ത് കിഷേറിനെ ഏറ്റെടുത്തിരിക്കുന്നത്.
ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ കെട്ടുകെട്ടിച്ച തന്തങ്ങളുടെ പിന്നില്‍ പ്രശാന്ത് കിഷോര്‍ ആയിരുന്നു. ബിഹാറില്‍ പക്ഷേ അദ്ദേഹം പ്രവര്‍ത്തിച്ചത് ബി.ജെ.പി. സഖ്യമുള്ള നിതീഷ്‌കുമാറിനു വേണ്ടിയായിരുന്നു. ഇപ്പോള്‍ ബംഗാളിലാണ് പ്രശാന്ത് കിഷോര്‍-അവിടെ ബി.ജെ.പി.യെ തോല്‍പിക്കാന്‍ സകല അടവും പയറ്റുന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നയാളാണ് അദ്ദേഹം. ഇനി അതു കഴിഞ്ഞാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്.
കാബിനറ്റ് പദവിയിലാണെങ്കിലും പഞ്ചാബില്‍ പ്രശാന്ത് കിഷോര്‍ ഒരു രൂപ മാത്രമേ ശമ്പളം കൈപ്പറ്റുകയുള്ളൂ.

Spread the love
English Summary: PANJAB GOVT APPOINTED ELECTION STRATEGIST PRESANTH KISHORE AS PRINCIPAL ADVISER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick