അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്.
ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , ഇടുക്കി , കോട്ടയം , പത്തനംതിട്ട ജില്ലകളിൽ ഇന്നു മഴ പെയ്യാൻ ഇടയുണ്ടെന്നു കാലാവസ്ഥാവ കുപ്പ് .
നാളെ എറണാകുളം , കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ല കളിൽ മഴയ്ക്കു സാധ്യതയുണ്ട് .