രാഹുല്‍ ഗാന്ധി തന്റെ കേരള സന്ദര്‍ശനവേളയില്‍ ഏറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് മാര്‍ഷല്‍ ആര്‍ട്‌സ് ഡെമൊണ്‍സ്‌ട്രേഷന്‍ നടത്തിയതിനെ സൂചിപ്പിച്ച് ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്ജ് നടത്തിയ അശ്ലീല കമന്റ് വിവാദമായി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം.മണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു ജോയ്‌സിന്റെ പ്രസംഗം.
ഇടുക്കി ഇരട്ടയാറില്‍ പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജോയ്‌സ് രാഹുലിനെ അവഹേളിക്കും വിധം സംസാരിച്ചത്.
‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നുമായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.