Categories
social media

തലശ്ശേരിയില്‍ ബി.ജെ.പി. പിന്തുണ മുന്‍ സി.പി.എമ്മുകാരന്‌

ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയ തലശേരിയില്‍ മുൻ സി പി എം കാരനായ സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതൃത്വവുമായി നസീര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.

-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നസീര്‍ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ തലശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്ന് നസീര്‍ ആരോപിച്ചിരുന്നു.. ഷംസീറിനൊപ്പം തലശ്ശേരിയുടെ ഇടതുരാഷ്ട്രീയത്തില്‍ വളര്‍ന്ന നേതാവായിരുന്നു നസീര്‍. എന്നാൽ പിന്നീട് നസീർ പാർട്ടിയുമായി അകന്നു. തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിൽ കോടികളുടെ അഴിമതി ആരോപിച്ചായിരുന്നു നസീർ ആദ്യം രംഗത്തു വന്നത്. തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് പുല്ല് പിടിപ്പിക്കുന്നതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം

thepoliticaleditor

സ്ഥലം എംഎല്‍എ കൂടിയായ എഎന്‍ ഷംസീറും കക്ഷി ചേര്‍ന്നതോടെ ഏറ്റുമുട്ടല്‍ വെല്ലുവിളികളുടെ തലത്തിലേക്ക് വളര്‍ന്നു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട നസീര്‍. ഒടുവില്‍ പൂര്‍ണമായി പാര്‍ട്ടിയില്‍ നിന്നകന്നു. തുടര്‍ന്ന് കിവീസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് നസീര്‍ നടത്തിയ പല നീക്കങ്ങളും ഷംസീറിനെയും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ചൊടിപ്പിച്ചു.

ഒടുവില്‍ മാറ്റത്തിനായി മാറി ചെയ്യുവെന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ സിപിഎമ്മും നസീറും തമ്മിലുളള അകല്‍ച്ച പൂര്‍ണമായി. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം മെയ് 18ന് രാത്രി എട്ടുമണിക്ക് തലശേരി കായ്യത്ത് റോഡില്‍ സിഒടി നസീര്‍ അക്രമിക്കപ്പെട്ടു. കാലിനും തലക്കും വെട്ടേറ്റ നസീര്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഷംസീറായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പലതവണ നസീര്‍ ആരോപണം ഉന്നയിച്ചിരുന്നു.

Spread the love
English Summary: in thalasseri bjp decided to support c.o.t. nazeer, an indipendant candidate

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick