Categories
kerala

കോടിയേരിയുടെ ഓര്‍മച്ചിത്രങ്ങള്‍: കണ്ണൂരില്‍ ഫോട്ടോ പ്രദര്‍ശനം ഇന്നു കൂടി

ജനപ്രിയ രാഷ്ട്രീയ നായകന്‍ കോടിയേരി ബാലകൃഷ്ണന്റെ പൊതുജീവിതത്തിന്റെ നിറമുള്ള നിമിഷങ്ങള്‍ ഫ്രെയിമുകളില്‍ ആസ്വദിക്കാന്‍ ഒരവസരം. സെല്‍വന്‍ മേലൂര്‍ ഒരുക്കിയ ഫോട്ടോഗ്രാഫി പ്രദര്‍ശനം കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ ഇന്നലെ തുടങ്ങി. 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ഓര്‍മകളില്‍ കോടിയേരിയുടെ ജീവിത നിമിഷങ്ങള്‍ വീണ്ടും അയവിറക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഒപ്പം കോടിയേരിയെ സ്‌നേഹിച്ചിരുന്നവര്‍ക്കും ഈ ഫോട്ടോകള്‍ സൗകര്യമാകുന്നുണ്ട്. പ്രദര്‍ശനം ഇന്ന് വൈകീട്ട് സമാപിക്കും.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick