Categories
kerala

കാല്‍നടയാത്രികനെ ഇടിച്ച ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിന്‍ തട്ടി ദാരുണാന്ത്യം

കാല്‍നടയാത്രികനെ ഇടിച്ച സ്വകാര്യബസിന്റെ ഡ്രൈവര്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ചയാണ്‌ സംഭവം. പന്ന്യന്നൂര്‍ മനേക്കര പുതിയ വീട്ടില്‍ ജീജിത്(45) ആണ് മെമു ട്രെയിന്‍ തട്ടി മരിച്ചത്.

പെട്ടിപ്പാലം കള്ളുഷാപ്പിനടുത്തു വെച്ച് മുനീര്‍ എന്ന യാത്രക്കാരനെ വടകരയില്‍ നിന്നും തലശ്ശേരിക്കു വരികയായിരുന്ന ബസ് തട്ടിയിരുന്നു. ജനം കൂടുന്നത് കണ്ട് പേടിച്ച് ജീജിത് ബസ്സില്‍ നിന്നും ഇറങ്ങി അടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ ഓടി. ഈ സമയം കടന്നുവന്ന മെമു ട്രെയിന്‍ ഇടിച്ചാണ് അന്ത്യമുണ്ടായത് എന്ന് കരുതുന്നു. ബസ്സിടിച്ച് പരിക്കേറ്റ യാത്രക്കാരന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

thepoliticaleditor


ബസ്സില്‍ നിന്നും ഇറങ്ങിയോടിയ ജീജിത് പാളത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ ട്രെയിന്‍ വരുന്നത് കണ്ടില്ല എന്നാണ് പ്രാഥമിക നിഗമനം. റെയിലിന് അരികിലൂടെയായിരുന്നു ഇദ്ദേഹം ഓടിക്കൊണ്ടിരുന്നത്. പിറകെ പലരും ഓടിവരുന്നതില്‍ നിന്നും രക്ഷപ്പെടാനായിരുന്നു നീക്കം. സിസിടിവിയില്‍ ജീജിതിനു പിറകെ ആളുകള്‍ പിന്തുടര്‍ന്ന് ഓടുന്നത് കാണുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick