Categories
kerala

മന്ത്രിസഭാ പുനസംഘടന ഡിസംബറിലെന്ന് ഇ.പി.ജയരാജൻ…പുതിയ രണ്ടു മന്ത്രിമാർ

കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിമാരാകും

Spread the love

സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഡിസംബറിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സൂചിപ്പിച്ചു. അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം ഗണേഷ് കുമാറും മന്ത്രിമാരാകും. നവംബര്‍ 18ന് കേരള മന്ത്രിസഭ നേതൃത്വം നല്‍കുന്ന നവകേരള സദസ്സ് ആരംഭിക്കും. ഡിസംബര്‍ 24 വരെയായിരിക്കും ഇത്. അതിനു ശേഷമായിരിക്കും പുനസ്സംഘടന എന്നാണ് ഇടതു മുന്നണി കണ്‍വീനറുടെ പ്രതികരണത്തിലെ സൂചന.

നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ഇടതു മുന്നണി തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയാകും.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick