ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജ്ജ്, സംവിധായകനും നടനുമായ ലാല്‍, അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് അലന്‍ ആന്റണി എന്നിവര്‍ കിഴക്കമ്പലം പ്രസ്ഥാനമായ ട്വന്റി-ട്വന്റിയില്‍ അംഗത്വം സ്വീകരിച്ചു. അലന്‍ യൂത്ത് വിങിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കും. വര്‍ഗീസ് ജോര്‍ജ്ജും ലാലും ഉപദേശകസമിതി അംഗങ്ങളായിരിക്കും..
കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.