Categories
kerala

ഓടയുടെ സ്ലാബ് തകര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ആറ്റിങ്ങലിലെ സി.പി.എം. സ്ഥാനാര്‍ഥി ഒ.എസ്. അംബികയ്ക്ക് പ്രചാരണത്തിനിടയില്‍ വീഴ്ചയില്‍ നേരിയ പരിക്ക്.. കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ ഓടയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന സ്ലാബ് ഇടിഞ്ഞാണ് സ്ഥാനാര്‍ത്ഥിയുടെ കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണുന്നതിനിടയില്‍ ഓട തകര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന് അംബിക ഫേസ്ബുക്കിലൂടെ അറിയിച്ചു.തന്റെ കൂടെ വന്ന പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചതായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സ്ഥാനാര്‍ത്ഥി അറിയിച്ചു.

Spread the love
English Summary: attingal ldf candidate got injured during election campign

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick