Categories
kerala

കൊല്ലം ജില്ലയില്‍ ഇത്തവണ ഇടത് തൂത്തുവാരില്ല?

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുഭരണത്തിന് വഴി തെളിയിക്കാന്‍ സഹായിക്കാറുള്ള പ്രധാനപ്പെട്ട തെക്കന്‍ ജില്ലകളില്‍ പ്രധാനമാണ് കൊല്ലം. ഇടതിന് ഭരണം കിട്ടിയ കാലത്തെല്ലാം കൊല്ലം അവര്‍ക്ക് തൂത്തൂവാരാന്‍ കഴിയാറുണ്ട്. എന്നാല്‍ ഇത്തവണ തുടര്‍ഭരണം പ്രവചിക്കുന്ന മനോരമ ന്യൂസ് സര്‍വ്വെയില്‍ കൊല്ലത്ത് ഇടതുമുന്നണിക്ക് വെറും ഏഴ് സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ചടയമംഗലം, കൊല്ലം, ചാത്തനൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതു മുന്നണി നിലനിര്‍ത്തുമെന്നും കുണ്ടറ, പത്തനാപുരം, കുന്നത്തൂര്‍, ചവറ എന്നീ മണ്ഡലങ്ങള്‍ യു.ഡി.എഫിന് കിട്ടുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ഇതില്‍ ചവറയും കുണ്ടറയും ഇടതില്‍ നിന്നും യു.ഡി.എഫ്. പിടിച്ചെടുക്കും എന്ന പ്രവചനം അസാധാരണമാണ്. കുണ്ടറ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമാണ്. ചവറ അന്തരിച്ച എന്‍.വിജയന്‍പിള്ളയുടെ മണ്ഡലവും. ആഴക്കടല്‍ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മേലുള്ള കരിനിഴല്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം എന്ന സൂചന നല്‍കുന്ന പ്രവചനം ആണ് കുണ്ടറയിലെതും, ചവറയിലെതും എന്നത് വ്യക്തമാണ്.

Spread the love
English Summary: no sweep for ldf in kollam district this time?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick