Categories
kerala

തലസ്ഥാന ജില്ല ഇടതു മുന്നണി തൂത്തുവാരും?

അതേ സമയം തിരുവനന്തപുരം, നേമം എന്നീ രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പി. മേല്‍ക്കൈ നേടുമെന്നും സര്‍വ്വെയിലുണ്ട്

Spread the love

ഇടതുമുന്നണിക്ക് ഭരണം കിട്ടാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെക്കന്‍ ജില്ലയാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം. കൊല്ലത്തും തിരുവനന്തപുരത്തും തൂത്തൂവാരിയപ്പോഴെല്ലാം ഭരണം ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുണ്ട് എന്നതാണ് പൊതു ചരിത്രം. ഇത്തവണ ഇടതിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന പ്രീ-പോള്‍ പ്രവചനങ്ങളില്‍ തിരുവനന്തപുരം ഇടതുപക്ഷം തൂത്തുവാരും എന്നാണ് കാണുന്നത്. മനോരമ-വിഎംആര്‍ സര്‍വ്വെയിലാണ് ഈ പ്രവചനം ഉള്ളത്. അതേ സമയം തിരുവനന്തപുരം, നേമം എന്നീ രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പി. മേല്‍ക്കൈ നേടുമെന്നും സര്‍വ്വെയിലുണ്ട്.
പതിനാല് മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് 12 എണ്ണവും ഇടതുമുന്നണി തൂത്തുവാരുമെന്നാണ് നിഗമനം. ബാക്കി രണ്ടെണ്ണം ബി.ജെ.പി.ക്കും ആണ്. യു.ഡി.എഫ്. ഈ ജില്ലയില്‍ സംപൂജ്യം ആയിരിക്കും എന്നാണ് പ്രവചനത്തില്‍.
അരുവിക്കര, കോവളം എന്നിവിടങ്ങളില്‍ ഇടതു മുന്നണി അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം. കഴക്കൂട്ടത്ത് മുന്‍തൂക്കം ഇടതിനാണ്. എന്നാല്‍ സര്‍വ്വെ നടക്കുന്ന സമയം മറ്റ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥി ആയിരുന്നില്ല. അപ്പോള്‍ പോലും രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്. അല്ല, ബി.ജെ.പി. ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തായിരുന്നു. ശബരിമല തിരഞ്ഞെടുപ്പു വിഷയമാണോ എന്ന ചോദ്യത്തിന് 45 ശതമാനം പേരും അതെ എന്ന ഉത്തരമാണ് നല്‍കിയതെന്ന് സര്‍വ്വേ പറയുന്നു.
ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത വട്ടിയൂര്‍ക്കാവ് ഇടതുമുന്നണി നിലനിര്‍ത്തും എന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബി.ജെ.പി.ക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും നേരിയതാണ്. എന്നാല്‍ ഇവിടെ രണ്ടാമത് എത്തുന്നത് യു.ഡി.എഫ്. അല്ല, എല്‍.ഡി.എഫ് ആണ് എന്നത് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് ആണ്. നേമവും തിരുവനന്തപുരവും ഒഴികെ എല്ലായിടത്തും യു.ഡി.എഫിന് രണ്ടോ മൂന്നോ സ്ഥാനമേ ഉള്ളൂ എന്നതാണ് മനോരമയുടെ സര്‍വ്വേ പ്രവചനത്തിലെ കണ്ടെത്തല്‍.

Spread the love
English Summary: state capital district huge sweep for ldf predicts manorama pre poll survey

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick