ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ റെക്കോര്‍ഡാണ് മഹാരാഷ്ട്രയിലെ രോഗവ്യാപനത്തെ ആശങ്കാജനകമാക്കിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്ക് ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്യുന്നത് സ്ഥിതി വളരെ ഗുരുതരം ആണ് എന്നതാണ്.
ഈ കൊവിഡ് കാലത്ത് മഹാരാഷ്ട്രയിലുണ്ടായ ഏറ്റവും വലിയ എണ്ണം കേസുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2020 സപ്തംബറിലാണ് ഇതിനു മുമ്പ് ഏറ്റവും അധികം പ്രതിദിന കേസുകള്‍ ഉണ്ടായത്–24,896. അതിനും മേലെ അയ്യായിരത്തോളം അധികമാണ് ഇപ്പോള്‍ കൊവിഡ് കുറഞ്ഞു വരുന്നു എന്ന തോന്നല്‍ ഉണ്ടാവുന്ന ഈ കാലത്ത്. മുംബൈ നഗരത്തില്‍ മാത്രം ഒറ്റ ദിവസം 3,779 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മാധ്യങ്ങള്‍ പറയുന്നു.