Categories
kerala

രാഹുല്‍ ഗാന്ധി നാളെ കോട്ടയത്ത്

രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയത്ത് എത്തും. രാവിലെ 11ന് ചിങ്ങവനത്ത് നിന്ന് പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ചോഴിയക്കാട്, പാറയ്ക്കല്‍ കടവ്, പുതുപ്പള്ളി വഴി 12 മണിക്ക് മണര്‍കാട് എത്തുന്ന രാഹുല്‍ ഗാന്ധി മണര്‍കാട് കവലയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും. അവിടെ നിന്ന് കൊടുങ്ങൂര് വഴി ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്‍കുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചരണം നടത്തും. പിന്നീട് പൈക വഴി പാലായില്‍ എത്തി രണ്ടിന് മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മരങ്ങാട്ടുപള്ളി വഴി മൂന്നു മണിയ്ക്ക് ഉഴവൂരിലെത്തി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.

Spread the love
English Summary: RAHUL GANDHI AT KOTTAYAM DISTRICT TOMRROW

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick