Categories
social media

റസ്‌കിന്‍ ബോണ്ട് ആരാധകരെ രസിപ്പിക്കാന്‍ പറഞ്ഞത് വൈറലായി

ലോകപ്രശസ്ത എഴുത്തുകാരനായ റസ്‌കിന്‍ ബോണ്ട് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ ആരാധകരെ ഒട്ടൊന്നുമല്ല രസിപ്പിച്ചത്. ബോണ്ടിന് ഇഷ്ടമായ ആ പുസ്തകം ഏത് എന്ന് ആകാംക്ഷയോടെ നോക്കുമ്പോഴാണ് അദ്ദേഹം ആ പുസ്തകവും പിടിച്ച് ഇരിക്കുന്ന ചിത്രം തെളിയുന്നത്. അതോടെയാണ് എല്ലാവരിലും ആകാംക്ഷ ഒരു പൊട്ടിച്ചിരിക്കു വഴിമാറിയത്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു ആയിരുന്നു ആ പുസ്തകം. 86 വയസ്സുള്ള പ്രഖ്യാത എഴുത്തുകാരനെ കൂടി കാണാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തില്‍ ആരാധകര്‍ ആ ചിത്രം കണ്ടമാനം ഷെയര്‍ ചെയ്തു. 2.7 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് കിട്ടിയത്.

Spread the love
English Summary: FACE BOOK POST OF RUSKIN BOND WENT VIRAL. HE SAID ABOUT HIS FAVOURATE BOOK.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick