ഉത്തരാറഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടരുന്നു. 26 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഒപ്പം അഞ്ച് മനുഷ്യരുടെ ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് പോലീസുകരടക്കം 171 പേരെയാണ് പുതിയ കണക്കനുസരിച്ച് കാണാതായിട്ടുള്ളത്. ഉത്തര്‍ഖണ്ഡ് പൊലീസിന്റെ കണക്കനുസരിച്ച് 197 പേരെയാണ് കാണാതായിട്ടുള്ളത്. തപോവന്‍ റിത്വിക് കമ്പനിയിലെ 121 പേരും റിഷിഗംഗ കമ്പനിയിലെ 46 പേരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. റെയ്‌നി വില്ലേജിലെ അഞ്ച് പേരെയും റിങ്കി ഗ്രാമത്തിലെ രണ്ടു പേരെയും കാണാനില്ല.
ധൗളിഗംഗ നദിയില്‍ പണിതിട്ടുള്ള തപോവന്‍ ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂര്‍ണമായും ഒലിച്ചുപോയി. പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ ഇപ്പോഴും 35 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.