രാജസ്ഥാനിൽ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചു. . 19 നഗരസഭകളിൽ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് , സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണു മറ്റുള്ളിടങ്ങളിൽ അധികാരം നേടിയത്. രണ്ടിടത്തു പാർട്ടി പിന്തുണച്ച സ്വതന്ത്രരും വിജയികളായി.
24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് വിജയിക്കാനായത്. 90 നഗരസഭകളിൽ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.