Categories
kerala

തദ്ദേശ തിരഞ്ഞെടുപ്പു തോല്‍വി : കുറ്റിപ്പുറത്ത് സി.പി.എം. നേതാക്കള്‍ക്കെതിരെ നടപടി

നടപടി ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ. തരംതാഴ്ത്തല്‍, പരസ്യശാസന, പുറത്താക്കല്‍ എന്നീ നടപടികളാണുണ്ടായത്‌

Spread the love

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ സി.പി.എമ്മിന്റെ അച്ചടക്കനടപടി. നടുവട്ടം ലോക്കല്‍ കമ്മിറ്റിയിലുള്ളവര്‍ക്കെതിരേയാണ് നടപടി. ലോക്കല്‍ കമ്മിറ്റി സെന്റര്‍ അംഗം കെ.പി. ഗോപാലന്‍, അഷ്‌ക്കര്‍ കൊളത്തോള്‍, പകരനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉമ്മര്‍ നരിക്കുളം എന്നിവര്‍ക്കെതിരേയാണ് വളാഞ്ചേരി ഏരിയാ കമ്മിറ്റി അച്ചടക്കനടപടിയെടുത്തത്. എസ്.എഫ്.ഐ.യുടെ പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് കെ.പി. ഗോപാലന്‍.
ഗോപാലനെ എല്‍.സിയിലേക്കും അഷ്‌ക്കര്‍ കൊളത്തോളിനെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തി. കെ. ഗോപാലനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു. ഉമ്മര്‍ നരിക്കുളത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും ഞായറാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയോഗം തിരുമാനിച്ചു.
ചെല്ലൂര്‍, ഊരോത്ത്പള്ളിയാല്‍ വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ തോറ്റതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി. കെ.പി. ഗോപാലന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും മറ്റുരണ്ടുപേര്‍ എതിര്‍സ്ഥാനാര്‍ഥിയെ രസഹ്യമായി സഹായിച്ചെന്നുമുള്ള ആരോപണത്തെത്തുടര്‍ന്നാണ് നേതൃത്വം കടുത്ത നടപടിയ്ക്ക് തയ്യാറായത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന തരത്തിലുള്ള ഭീഷണികളും ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു.

Spread the love
English Summary: CPM DICIPLINARY ACTION AGAINST LOACAL LEADERS IN KUTTIPPURAM MALAPPURAM DISTRICT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick