Categories
latest news

ഉത്തരാഖണ്ഡ് ദുരന്തം: കണ്ടുകിട്ടാത്ത 136 പേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു, ആകെ മരണം 206

ഇതുവരെയായി 70 ദേഹങ്ങളും 29 ശരീരഭാഗങ്ങളും ആണ് കണ്ടെടുത്തിട്ടുള്ളത്

Spread the love


ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ ഇതുവരെയും കണ്ടുകിട്ടാത്ത 136 പേരും മരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. ഈ ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഇതോടെ 206 ആയി. ഇതുവരെയായി 70 ദേഹങ്ങളും 29 ശരീരഭാഗങ്ങളും ആണ് കണ്ടെടുത്തിട്ടുള്ളത്. ദുരന്തമുണ്ടായി 17 ദിവസത്തിനു ശേഷം ഇനി തിരച്ചില്‍ അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍.
മഞ്ഞുമല പിളര്‍ന്ന് റിഷിഗംഗ നദിയുടെ മുകള്‍ഭാഗത്തുണ്ടായ തടാകം നദീതീര ഗ്രാമമായ റെയ്‌നിയില്‍ വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. തടാകത്തിന്റെ മുഖം ചെറുതായതിനാല്‍ പുറത്തേക്കുള്ള നീരൊഴുക്ക് ഇടുങ്ങിയതാണ്. ഇത് പെട്ടെന്ന് വലുതായി പൊട്ടിത്തകരാനിടയുണ്ടെന്നാണ് ആശങ്ക. ഏകദേശം അഞ്ച് കോടി ലിറ്റര്‍ വെള്ളം തടാകത്തിലുണ്ട്

Spread the love
English Summary: utharakhand tragedy- missing people were declared as dead by state govt, total death tolls 206

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick