സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീയെ തൂക്കിലേറ്റുന്ന ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ഗ്രാമത്തിലെ ഷബ്‌നത്തിന്റെ തൂക്കിക്കൊലയാണ് നീട്ടിവെച്ചത്. ഗവര്‍ണര്‍ക്ക് നല്‍കിയ ദയാഹര്‍ജിയുടെ മേല്‍ തീരുമാനം പുറത്തുവന്നിട്ടില്ല. അതുവരെ ശിക്ഷ നടപ്പാക്കില്ല. നേരത്തെ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയിരുന്നു.
സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് മഥുരയിലേത്. നിര്‍ഭര്‍യ കേസിലെ വധശിക്ഷ നടപ്പാക്കിയ പവന്‍ ജല്ലാദ് ആണ് ആരാച്ചാര്‍.
2008-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാത്തതിനാല്‍ ശബ്‌നവും കാമുകന്‍ സലിമും ചേര്‍ന്ന് കുടുംബാംഗങ്ങളായ ഏഴുപേരയും കൊന്നുകളയുകയായിരുന്നു. കാമുകനില്‍ നിന്നും ഗര്‍ഭിണിയായ ശബ്‌നത്തെ സലീം വിവാഹം ചെയ്യുന്നത് വീട്ടുകാര്‍ എതിര്ത്തു. ഇതിന്റെ പ്രതികാരമായിരുന്നു കൂട്ടക്കൊല. ജയിലില്‍ വെച്ച് ശബ്‌നം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഈ കുട്ടിയാണ് നേരത്തെ രാഷ്ട്രപതിക്കും ഇപ്പോള്‍ ഗവര്‍ണര്‍ക്കും ദയാഹര്‍ജി നല്‍കിയത്.
ശബ്‌നത്തിന്റെയും കാമുകന്‍ സലിമിന്റേയും മകന്‍ താസ് രാഷ്ട്രപതിയ്ക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയതിനെ തുടര്ന്നാണ് വധശിക്ഷാ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മഥുരാ ജയില്‍ അധികൃതര്‍ ആരംഭിച്ചത്. ശബ്‌നത്തിന്റെയും കാമുകന്‍ സലിമിന്റേയും മകന്‍ താസ് രാഷ്ട്രപതിയ്ക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയതിനെ തുടര്ന്നാണ് വധശിക്ഷാ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മഥുരാ ജയില്‍ അധികൃതര്‍ ആരംഭിച്ചത്.
2008 ഏപ്രില്‍ 14നാണ് അംറോഹ കൂട്ടക്കൊല നടന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടയാളുമായുള്ള പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ഏഴ് പേരെയാണ് ശബ്‌നവും കാമുകന്‍ സലീമും കൊന്നുതള്ളിയത്. ഇത് മറച്ചുവെച്ച് അക്രമികള്‍ വന്ന് കുടുംബത്തെ മുഴുവന്‍ കൊന്നു എന്നാണ് ഷബ്നം ആദ്യം പറഞ്ഞത്. പിന്നീട് ശബ്‌നത്തിന്റെ മൊഴിയിലെ വൈരുദ്ധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഷബ്‌നവും കാമുകന്‍ സലീമും ചേര്‍ന്ന് ഏഴുപേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു.ജയില്‍ വാസത്തിനിടയില്‍ ശബ്‌നം സലിമിന്റെ കുഞ്ഞിന് ജന്‍മം നല്‍കി.