Categories
kerala

വി​ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​യി​രി​ക്ക​ണം സ്ഥാ​നാ​ർ​ഥി​ത്വ​ത്തിന് അളവുകോല്‍-രാഹുല്‍

മാ​ണി സി. ​കാ​പ്പ​നെ ഘ​ട​ക​ക്ഷി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ഫെ​ബ്രു​വ​രി 28ന് ​വീ​ണ്ടും യു​ഡി​എ​ഫ് യോ​ഗം ചേ​രും

Spread the love

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​യി​രി​ക്ക​ണം സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ഴ​യ​മു​ഖ​ങ്ങ​ൾ ആ​ക​രു​തെ​ന്നും യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യു​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​നം ഈ ​ആ​ഴ്ച പൂ​ർ​ത്തി​യാ​കു​മെ​ന്നും അ​തി​നു ശേ​ഷം സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​ഷ​യം തു​റ​ന്നു​കാ​ട്ടാ​ന്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് പ്ര​ചാ​ര​ണ​ജാ​ഥ​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

thepoliticaleditor

കാ​സ​ർ​ഗോ​ഡ് നി​ന്നും ടി.​എ​ന്‍. പ്ര​താ​പ​നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷി​ബു ബേ​ബി​ജോ​ണും ജാ​ഥ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ജാ​ഥ അ​ഞ്ചി​ന് എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ക്കും. കൂ​ടാ​തെ ഫെ​ബ്രു​വ​രി 27ന് ​ന​ട​ക്കു​ന്ന തീ​ര​ദേ​ശ ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ ന​ല്‍​കാ​നും യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മാ​ണി സി. ​കാ​പ്പ​നെ ഘ​ട​ക​ക്ഷി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ഫെ​ബ്രു​വ​രി 28ന് ​വീ​ണ്ടും യു​ഡി​എ​ഫ് യോ​ഗം ചേ​രും.

Spread the love
English Summary: the one and only stategy in selecting candidates should be victory says Rahul Gandhi.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick