Categories
social media

ഇംഗ്ലീഷ് പഠിപ്പിച്ചു, മലയാളം എഴുതി, കാവ്യപൂജയ്‌ക്കൊപ്പം ശ്രീവല്ലഭപൂജയും

എന്നും പദവികളില്‍ നിന്നും അധികാരത്തില്‍ നിന്നും എല്ലാം അകന്നു നിന്ന വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ മുഖം ഏത് അഹന്തയുടെ കൊടുമുടിയെപ്പോലും കാല്‍ക്കല്‍ നമിപ്പിക്കുന്ന സൗമ്യശാന്തതയുടെ കേദാരമായിരുന്നു. അദ്ദേഹത്തെ നോക്കിയിരിക്കുമ്പോള്‍ നമ്മള്‍ എത്ര ഉയരത്തിലായാലും അറിയാതെ കുനിഞ്ഞ് കുഞ്ഞായിത്തീരുമായിരുന്നു

Spread the love

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെത്തുന്നവര്‍ കുറേക്കാലം ശ്രീവല്ലഭ ദര്‍ശനത്തിനൊപ്പം ഒരു കവിദര്‍ശനം കൂടി സാധ്യമാക്കിയിരുന്നു. കാരണം വല്ലഭന് നിത്യപൂജ ചെയ്തിരുന്നത് മലയാളത്തിലെ വരകവികളിലൊരാളായ സാക്ഷാല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി തന്നെയായിരുന്നു. അന്ന് ഒരു മലയാള ദിനപത്രം ഈ രസകരമായ വാര്‍ത്ത നല്‍കിയപ്പോള്‍ അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു–കാവ്യലോക സഞ്ചാരി ഇനി വിഷ്ണുപാദ പൂജാരി.
അതെ, ഇംഗ്ലീഷ് അധ്യാപനജോലിയില്‍ നിന്നും വിരമിച്ച് കലാലയം എന്ന അക്ഷരക്ഷേത്രത്തിന്റെ പടിയിറങ്ങിയ കവി ഉടനെ ചെന്നു കേറിയത് മറ്റൊരു ക്ഷേത്രത്തിലേക്കു തന്നെയായിരുന്നു–ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിട്ട്. അതൊരു നേര്‍ച്ചയുടെ നിറവേറ്റലും അതിനൊപ്പം കാവ്യപൂജയുടെ അപരാന്തവും ആയിരുന്നു. തിരുവല്ലയിലെ ശ്രീവല്ലി ഇല്ലത്ത് ജനിച്ച കവി തന്റെ ജീവിതത്തിലെ വിട്ടുപോയൊരു ഭാഗം പൂരിപ്പിക്കുകയായിരുന്നു ആ ശാന്തികര്‍മ്മത്തിലൂടെ…

മൂന്നു വര്‍ഷം ക്ഷേത്രപൂജാരിയായി, ശാന്തിക്കാരനായി സേവനമനുഷ്ഠിച്ച വിഷ്ണുമാഷ് യഥാര്‍ഥത്തില്‍ മലയാളിയുടെ മഹാനായ കാവ്യപൂജാരി തന്നെയായിരുന്നു.

thepoliticaleditor

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ മേല്‍ശാന്തിയായി സേവനം ചെയ്തു.

കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.

എന്നും പദവികളില്‍ നിന്നും അധികാരത്തില്‍ നിന്നും എല്ലാം അകന്നു നിന്ന വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ മുഖം ഏത് അഹന്തയുടെ കൊടുമുടിയെപ്പോലും കാല്‍ക്കല്‍ നമിപ്പിക്കുന്ന സൗമ്യശാന്തതയുടെ കേദാരമായിരുന്നു. അദ്ദേഹത്തെ നോക്കിയിരിക്കുമ്പോള്‍ നമ്മള്‍ എത്ര ഉയരത്തിലായാലും അറിയാതെ കുനിഞ്ഞ് കുഞ്ഞായിത്തീരുമായിരുന്നു.

കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത (2000)
പുരസ്കാരങ്ങൾ
പത്മശ്രീ പുരസ്കാരം (2014)
എഴുത്തച്ഛൻ പുരസ്കാരം (2014)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (199‌4)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979‌)
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010)
വയലാർ പുരസ്കാരം – (2010)
വള്ളത്തോൾ പുരസ്കാരം – (2010)
ഓടക്കുഴൽ അവാർഡ് – (1983) (മുഖമെവിടെ)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
പി സ്മാരക കവിതാ പുരസ്കാരം – (2009)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്‌. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ,വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

തിരുവനന്തപുരം തൈക്കാടുള്ള വസതിയിൽ വെച്ചാണ് അന്ത്യം.

അവസാന കാലത്ത് സ്മൃതിനാശം ബാധിച്ച് ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തില്‍ക്കഴിഞ്ഞ കവി ഇനി മലയാളിയുടെ സ്മൃതിയില്‍ നിതാന്തമായ കാവ്യസുഗന്ധമായി കാലങ്ങളെ അതിജീവിക്കും.

Spread the love
English Summary: renowned poet and teacher Vishnu narayanan namboothiri passed away.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick