ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ചാനലുകള്‍ തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( ഗൈഡ് ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്നാണ് നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്. 2011-ലെ ഐ.ടി. റൂള്‍സിലെ ചില വ്യവസ്ഥകളെ ദുര്‍ബലമാക്കി ഒതുക്കിക്കളയുന്ന നിയമമാണ് പുതിയതായി കൊണ്ടുവരുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.
നിയമത്തിന്റെ സവിശേഷതകള്‍…
സോഷ്യല്‍ മീഡിയകളില്‍

- സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങളുടെ ആദ്യ ഉല്‍ഭവം(ഫസ്റ്റ് ഒറിജിന്‍) വെളിപ്പെടുത്താന്‍ ബാധ്യതസ്ഥരായിരിക്കും അത് ഉപയോഗിക്കുന്നവര്‍.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കണ്ടുപിടിക്കാനാണ് ഈ വ്യവസ്ഥ എന്നാണ് വിശദീകരണം. രാജ്യസുരക്ഷ, ഐക്യം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദങ്ങള്‍, സാമൂഹ്യസുരക്ഷയും ക്രമങ്ങളും, ലൈംഗികമായ സുരക്ഷിതത്വം, കുട്ടികളുടെ സുരക്ഷിതത്വം എന്നിവയെ ബാധിക്കുന്ന വിഷയങ്ങള്‍ തടയാനാണ് ഈ വ്യവസ്ഥ എന്നാണ് സര്‍ക്കാര് വ്യക്തമാക്കുന്നത്.
എന്നാല്‍ വാട്‌സ് ആപ് പോലുള്ളവ ഉപഭോക്താക്കള്‍ക്ക് ഗ്യാരന്റി ചെയ്തിട്ടുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടാകോള്‍ ഇല്ലാതാക്കാനും എല്ലാ തരത്തിലും ഉപഭോക്താക്കളെ നിരീക്ഷണത്തിലാക്കാനും ഈ വ്യവസ്ഥയിലൂടെ കഴിയും എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. - ലൈംഗികമായ അധിക്ഷേപം അടങ്ങിയതോ മോര്‍ഫ് ചെയ്ത് ലൈംഗികമായി അപമാനിക്കുന്നതോ ആയ ഉള്ളടക്കം, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ളത്, 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ അത് പ്രസിദ്ധീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നവര്‍ ബാധ്യസ്ഥരാണ്.
- ഉപഭോക്താക്കള്‍ക്ക് പരാതി രജിസ്‌ററര്‍ ചെയ്യാനുള്ള ഒരു ഇടം ഉണ്ടാക്കും. ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് കമ്പനികള്‍ പരസ്യപ്പെടുത്തണം. അവരുടെ സമ്പര്‍ക്ക ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം.
- സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒരു ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍മാരെ നിയമിക്കണം. സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നുവെന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഈ ഓഫീസര്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയാവണം. എല്ലാ മാസവും കമ്പനികള്‍ എത്ര പരാതികള്‍ കിട്ടിയെന്ന കാര്യമുള്‍പ്പെടെ പരസ്യപ്പെടുത്തണം.
- സര്‍ക്കാരിന് കമ്പനികളെ ബന്ധപ്പെടുന്നതിനായി എല്ലാ സ്ഥാപനത്തിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ഈ ഓഫീസറും ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം.
- പരാതി അനുസരിച്ച് ഏതെങ്കിലും ഉള്ളടക്കം മാറ്റിയാല്‍ അതേപ്പറ്റി ഉപഭോക്താവിനെ കമ്പനി അറിയിച്ചിരിക്കണം. മാറ്റിയതിനുളള കാരണം വ്യക്തമാക്കുകയും ഉപഭോക്താവ് പറയുന്നത് കേള്‍ക്കുകയും വേണം.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍
- ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ തലപ്പത്ത് വിരമിച്ച സുപ്രീംകോടതി അഥവാ ഹൈക്കോടതി ജഡ്ജിയെയോ അല്ലെങ്കില്‍ നിയമവിദഗ്ധനെയോ നിയമിക്കണം. പരാതികള്‍ ഇവര്‍ കേള്‍ക്കുകയും വിധി നിര്‍ണയിക്കുകയും വേണം. ടി.വി. ചാനലുകളിലെതുപോലെ സ്വയം നിയന്ത്രണ,നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണ്, അല്ലാതെ സര്‍ക്കാര്‍ നിയന്ത്രണമല്ല ഉദ്ദേശിക്കുന്നത്. അതായത് സ്വയം സെന്‍സറിങ് ഏര്‍പ്പെടുത്തണം.
- എവിടെ നിന്നാണ് വിവരങ്ങള്‍ കിട്ടിയതെന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ വെളിപ്പെടുത്തണം.
- ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അഞ്ച് തരം കാറ്റഗറികളിലായിരിക്കണം സ്‌ക്രീനിങ്ങ്. U, U/A7+, U/A13+, U/A16+, A എന്നിങ്ങനെ അഞ്ച് സര്‍ട്ടിഫിക്കേഷന്‍ വേണം.
- പതിമൂന്നു വയസ്സിനു മുകളിലുള്ള കാറ്റഗറിയില്‍ പാരന്റല്‍ ലോക്ക് സംവിധാനം ഏര്‍പ്പെടുത്തണം. കുട്ടികളെ ഒഴിവാക്കി നിര്‍ത്താനാണിത്.
ഡിജിറ്റല്‍ മീഡിയകളില്‍
പ്രസ് കൗണ്‍സിലിന്റെയും കേബിള്‍ ടി.വി.നെറ്റ് വര്‍ക്ക് റെഗുലേഷന്റെയും മാതൃകയില്‍ സ്വയം നിയന്ത്രണ സംവിധാനവും സ്വയം സെന്‍സറിങ്ങും ഏര്‍പ്പെടുത്തണം.