Categories
kerala

ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമാലോകത്തെ പ്രമുഖര്‍…

അയോധ്യ രാമക്ഷേത്രപ്രതിഷ്ഠാദിനമായ ഇന്ന് മലയാള സിനിമയിലെ പ്രമുഖരായ കലാകാരന്‍മാര്‍ പ്രതികരിച്ചത് ഇന്ത്യയുടെ മതേതര ഭരണഘടനയുടെ ആമുഖപേജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ്. ഇന്ത്യന്‍ ഭരണകൂടം രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ആശങ്കയിലുള്ള പ്രതികരണം കൂടിയായി ഈ സമൂഹമാധ്യമ പോസ്റ്റുകള്‍.

നടിമാരായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമല്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി പേര്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു.

thepoliticaleditor

ഗായകന്‍ വിധു പ്രതാപ് ആകട്ടെ, മതം ഒരു ആശ്വാസമാകാമെങ്കിലും ആവേശം ആകരുത് എന്ന വാക്യമാണ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. രാജ്യത്തെ ഒരു ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി തന്നെ കാര്‍മികനായി നിന്നതിലെ ആശങ്കയാണ് കേരളത്തിലെ ചിന്തിക്കുന്ന കലാകാരന്‍മാരുടെയെല്ലാം മനസ്സില്‍ പ്രകടമായത് എന്നതിന് ഇത്തരം കുറിപ്പുകള്‍ തെളിവായി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick