Categories
kerala

രാജ്യത്തിനു മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടപ്പെടും- അംബേദ്കര്‍ പറഞ്ഞത് പങ്കുവെച്ച് ഷെയ്ന്‍ നിഗം

അയോധ്യയില്‍ രാമവിഗ്രഹപ്രതിഷ്ഠ നടത്തിയ ഇന്ന് പണ്ട് ബി.ആര്‍.അംബേദ്കര്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ഉദ്ധരിച്ച് അടിവരയിട്ട് നടന്‍ ഷെയ്ന്‍ നിഗം. സമൂഹമാധ്യമത്തിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചു വന്ന അംബേദ്കറിന്റെ പ്രസംഗം ഷെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്.

“നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപത്തില്‍ വരാം. നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ രാജ്യത്തിനു മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമായും നഷ്ടപ്പെടും.”–ഇതായിരുന്നു അംബേദ്കറിന്റെ പ്രസംഗത്തിന്റെ കാതല്‍. ഭരണഘടനയുടെ കരട് മൂന്നാം വായനയ്ക്കു ശേഷമുണ്ടായ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് നല്‍കിയ മറുപടിയിലാണ് അംബേദ്കര്‍ ഇങ്ങനെ പ്രസംഗിച്ചത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick