മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഒരു സ്കൂളിലെ 229 കുട്ടികള്ക്കും മൂന്ന് സ്റ്റാഫിനും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഹോസ്റ്റലില് താമസിക്കുന്നവര്ക്കാണ് കൊവിഡ്. ഇവരില് 151 പേരും അമരാവതി ജില്ലയില് നിന്നുള്ളവരാണ്. ആകെ 327 കുട്ടികളാണ് ഈ ഹോസ്റ്റലില് താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞ ആഴ്ച 26 കുട്ടികള്ക്ക കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്ന്ന് എല്ലാ കുട്ടികളെയും പരിശോധിച്ചപ്പോഴാണ് 229 പേരില് രോഗം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനകം 8,807 പേരിലാണ് മഹാരാഷ്ട്രയില് കൊവിഡ് പുതിയതായി സ്ഥിരീകരിച്ചത്. 80 മരണങ്ങളും ഉണ്ടായി. ഇതുവരെ 21 ലക്ഷത്തി 21,119 കേസുകള് മഹാരാഷ്ട്രയില് ഉണ്ടായിട്ടുണ്ട്.
Spread the love