പാലാ സീറ്റ് ജോസ് കെ.മാണിക്കു തന്നെയെന്നും പകരം കുട്ടനാട് നല്‍കാമെന്നും സി.പി.എം. നിര്‍ദ്ദേശം. മാണി സി.കാപ്പന്‍ പാലാ സീറ്റിന്‍മേലുള്ള നിര്‍ബന്ധം ഉപേക്ഷിക്കണമെന്നാണ് പിണറായി വിജയന്‍ എന്‍.സി.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ടേലിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് കാപ്പന്‍ ഡല്‍ഹിയില്‍ പാര്‍ടി പ്രസിഡണ്ട് ശരദ് പവാറിനെ കാണുന്നുണ്ട്. പവാര്‍ അടിയന്തിരമായി ടി.പി.പീതാംബരന്‍മാസ്റ്ററെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാപ്പനും പീതാംബരനും ഒരുമിച്ച് പവാറിനെ കാണും. ഈ കൂടിക്കാഴ്ചയില്‍ കാപ്പന്റെ ഭാവി തീരുമാനിക്കപ്പെടുമെന്നാണ് കരുതുന്നത്. കാപ്പനോടൊപ്പം നിന്ന് മുന്നണി വിടാന്‍ എന്‍.സി.പി. തയ്യാറല്ലെന്ന സന്ദേശം ഇതിനകം തന്നെ നേതാക്കള്‍ അനൗപചാരികമായി പങ്കുവെച്ചിട്ടുണ്ട്.
കാപ്പനെ അനുനയിപ്പിക്കാന്‍ അവസാന ശ്രമം കൂടി നടത്തും. പാലായ്ക്ക് പകരം കുട്ടനാട് അവസാന നിമിഷം കാപ്പന്‍ അംഗീകരിച്ചേക്കും എന്ന സൂചനയും ഉണ്ട്.
അങ്ങിനെയെങ്കില്‍ അത് എത്രയും നേരത്തെ പരസ്യമാക്കി ആശയക്കുഴപ്പം ഒഴിവാക്കി സി.പി.എമ്മിന് കാപ്പനോടുണ്ടായിട്ടുള്ള നീരസം അവസാനിപ്പിച്ച് നീങ്ങാന്‍ തീരുമമാനം എടുക്കും.