ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉള്‍പ്പെട്ട വിശ്വാസവഞ്ചനാകേസില്‍ നടിയെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. കേസില്‍ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നും എന്നാല്‍ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പണം വാങ്ങിച്ചു വാങ്ങിച്ചു എന്നതായിരുന്നു കേസ്. സണ്ണി ലിയോൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിവിധി. 41 A പ്രകാരമുള്ള നോട്ടീസ് നൽകിയശേഷം ചോദ്യം ചെയ്യാവൂ.
പല തവണകളായി 29ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. താന്‍ അഞ്ച് തവണ ഡേറ്റ് നല്‍കിയെങ്കിലും ആ തീയതികളില്‍ ഒന്നില്‍ പോലും സംഘാടകര്‍ ചടങ്ങ് സംഘടിപ്പിച്ചില്ലെന്നും ഇനിയും ആവശ്യപ്പെട്ടാല്‍ പരിപാടിക്ക് എത്താന്‍ തയ്യാറാണെന്നും നടി മൊഴി നല്‍കിയിരുന്നു.